Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ കാണാന്‍ ചിക്കാഗോ മേയറെത്തി

കൊച്ചി: കേരളത്തില്‍ പഠനം നടത്തുന്ന മകളെ കാണാന്‍ അമേരിക്കയിലെ പ്രമുഖ നേതാക്കളിലൊരാളായി എണ്ണപ്പെടുന്ന ചിക്കാഗോ മേയര്‍ റിച്ചാര്‍ഡ് എം. ഡാലി കൊച്ചിയിലെത്തി.

ചിക്കാഗോ മേയറെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയിട്ടുള്ള ഡാലി ഭാര്യ മാഗിയോടും ചില സുഹൃത്തുക്കളോടുമൊപ്പമാണ് മകളെ കാണാന്‍ കൊച്ചിയിലെത്തിയത്. കേരളത്തില്‍ താമസിച്ച് പഠനം നടത്തുകയാണ് മകള്‍.

സുരക്ഷാ കാരണങ്ങളാല്‍ മകളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അനൗദ്യോഗികമായും രഹസ്യമായുമാണ് ഡാലി കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്.

അമേരിക്കയിലെ ഏറ്റവും ജനസമ്മതിയുള്ളമേയര്‍ ആയാണ് ഡാലിയെ കണക്കാക്കുന്നത്. 1989 മുതല്‍ ചിക്കാഗോ മേയറാണ് ഡാലി. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് മേയര്‍ സ്ഥാനത്ത് വീണ്ടും അവരോധിക്കപ്പെട്ട ഡാലി ചിക്കാഗോ നഗരത്തിന്റെ ആസൂത്രണവും സുരക്ഷാ സംവിധാനവും മികച്ചതാക്കാന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.

അമേരിക്കന്‍ സിറ്റി ആന്റ കൗണ്ടി മാഗസിന്‍ 1997ലെ മുനിസിപ്പല്‍ ലീഡര്‍ ആയും ലൈബ്രറി ജേര്‍ണല്‍ പൊളിറ്റീഷ്യന്‍ ഒഫ് ദ ഇയര്‍ ആയും ഡാലിയെ തിരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+