കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ഭാടം: ഗുരുദാസനെതിരെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

കൊല്ലം: സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഗുരുദാസനടക്കമുള്ള നേതാക്കളുടെ ആര്‍ഭാടജീവിതത്തിനെതിരെ സിഐടിയു ഒമ്പതാം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. നേതാക്കളുടെ ആര്‍ഭാടജീവിതത്തിനെതിരെ പ്രതിനിധികള്‍ ആഞ്ഞടിക്കുകയായിരുന്നു.

സിഐടിയുവിന്റെ 2002-2003 കാലയളവിലെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കവേയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. 2003ല്‍ സംഘടനയുടെ ചെലവ് 4,76,000 ആണെന്നാണ് റിപ്പോര്‍ട്ടില്‍.

ഗുരുദാസന്‍ ഉപയോഗിക്കുന്ന അംബാസഡര്‍ കാറിന്റെ 2003ലെ മെയിന്റനന്‍സ് ചെലവ് 49,000 രൂപയാണ്. ഈ വര്‍ഷം തന്നെ ഈ കാറിന് പതിനയ്യായിരത്തിലധികം വേറെ ചെലവഴിച്ചിട്ടുണ്ട്.

ഗുരുദാസനടക്കമുള്ള നേതാക്കളുടെ ധൂര്‍ത്ത ജീവിതമാണ് സംഘടനയുടെ ചെലവ് വര്‍ദ്ധിക്കാനുള്ള കാരണമെന്ന് പ്രതിനിധികള്‍ ആരോപിക്കുന്നു. അച്യുതാനന്ദന്‍ പക്ഷക്കാരനാണ് ഗുരുദാസന്‍. അദ്ദേഹത്തിനെതിരെ പിണറായി പക്ഷക്കാര്‍ ചെളിവാരിയെറിയുകയായിരുന്നുവെന്നാണ് ഗുരുദാസന്‍ പക്ഷക്കാര്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X