ഹൈക്കമാന്റ് ചര്‍ച്ച വൈകിയ്ക്കുന്നു
ദില്ലി: ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുണാകര വിഭാഗത്തിന്റെ നീക്കങ്ങള്‍ മന്ദഗതിയിലായതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച ഹൈക്കമാന്റ് വൈകിയ്ക്കുന്നു.
കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാനായി നടത്തുന്ന ചര്‍ച്ച ഡിസംബര്‍ ആറിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എല്‍. പി. സാഹി അറിയിച്ചു. നേരത്തെ ഡിസംബര്‍ ഒന്നിന് ശേഷം പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ഹൈക്കമാന്റ് പറഞ്ഞിരുന്നത്.
കരുണാകരനെയും ആന്റണിയെയും ഉള്‍പ്പെടുത്തിയാവും ചര്‍ച്ച നടത്തുകയെന്ന് സാഹി വ്യക്തമാക്കി. മുതിര്‍ന്ന നേതാവായ കരുണാകരന്‍ പാര്‍ട്ടി പിളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തില്ലെന്നാണ്് വിശ്വാസം. ഗവര്‍ണറെ കാണാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയത് അതാണ് തെളിയിക്കുന്നത്.
ഡിസംബര്‍ ആറിന് ശേഷം ആന്റണിക്ക് സൗകര്യമുള്ള തീയതി അറിഞ്ഞതിന് ശേഷമായിരിക്കും ചര്‍ച്ച നടത്തുന്നത്. പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്റിന്റെ കൈയില്‍ ഫോര്‍മുലയുണ്ട്.
മന്ത്രിമാരായ കടവൂര്‍ ശിവദാസനും പി. ശങ്കരനും എറണാകുളം റാലിയില്‍ പങ്കെടുത്തത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് വിശദീകരണം നല്‍കിയിട്ടുണ്ട്-. സാഹി അറിയിച്ചു.












Click it and Unblock the Notifications