ജയറാമിന്റെ മേളം വിവാദമാവുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സിനിമാതാരം ജയറാം ചെണ്ട മേളം നടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നു.
എല്ലാ സമയത്തും പൂണൂലിടാത്ത ജയറാമിനെ ക്ഷേത്രത്തിനകത്ത് മേളം കൊട്ടാന്‍ അനുവദിച്ചതിനെതിരെ ക്ഷേത്രാചാര സംരക്ഷണ സമിതിയാണ് വിമര്‍ശമുന്നയിച്ചിരിക്കുന്നത്. ജയറാമിനെ മേളത്തിന് കൊട്ടാന്‍ അനുവദിച്ച സ്ഥിതിക്ക് ജാതിയുടെ പേരില്‍ മേളംകൊട്ടുന്നതില്‍ മാറ്റിനിര്‍ത്തിയിരിക്കുന്നവര്‍ക്കും അതിന് അനുമതി നല്‍കണമെന്ന് സമിതി സെക്രട്ടറി വി.കെ. വെങ്കിടാചലം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വെങ്കിടാചലം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുവായൂര്‍ ഏകാദശി ഉത്സവദിനത്തിലാണ് ജയറാമിന്റെ നേതൃത്വത്തില്‍ 47 മേളക്കാര്‍ ചേര്‍ന്ന് പഞ്ചാരിമേളം അവതരിപ്പിച്ചത്. കുറച്ചു കാലമായി ഇതിനായുള്ള പരിശീലനത്തിലായിരുന്നു ജയറാം.












Click it and Unblock the Notifications