കൊച്ചിയില്‍ കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രി
കൊച്ചി: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ആയുര്‍വേദ ആശുപത്രിയും ഗവേഷണകേന്ദ്രവും കൊച്ചിയിലെ ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ കോംപ്ലക്സില്‍ തുടങ്ങി.
തിരുവതാംകൂര്‍ മഹാരാജാവ് പത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫൈനാര്‍ട്സ് ഹാളിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
മുന്‍ സുപ്രിം കോടതി ജഡ്ജി കെ. എസ്. പരിപൂര്‍ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദം ലോകത്തെല്ലായിടത്തും എത്തിക്കുകയും പാവങ്ങളെ സേവിക്കുകയുമാണ് പി. എസ്. വാരിയരുടെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.
പി. കെ. വാരിയര്‍, എസ്. പ്രഭാകരപ്രഭു, ഡോ. സി. കെ. രാമചന്ദ്രന്‍, പ്രൊഫ. എം. വി. പൈലി തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications