ലാല്‍ ഷോ: കൊച്ചിയില്‍ ഗതാഗതനിയന്ത്രണം
കൊച്ചി: മോഹന്‍ലാല്‍ അഭിനയജീവിതത്തില്‍ രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ് മെഗാഷോയോട് അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗനിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ വിനോദ് തോമസ് അറിയിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നഗരത്തില്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ടെന്ന് വിനോദ് തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തില്‍ വൈകീട്ട് 5.30 വരെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാം.
വൈകീട്ട് നാല് മണിക്ക് തുടങ്ങുന്ന പരിപാടിക്ക് ഗോവന്‍ കാര്‍ണിവലും പകല്‍പൂരവും കൊഴുപ്പേകും. ഒരു ലക്ഷത്തോളം ആളുകള്‍ പരിപാടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നക്ഷത്രാകൃതിയിലുള്ള വലിയ സ്റേജാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. കലാ സംവിധായകനായ സാബു സിറിളാണ് സ്റേജിന് രൂപകല്പന ചെയ്തിരിക്കുന്നത്.
അനില്‍ കപൂര്‍, മമ്മൂട്ടി, ജയറാം, മുകേഷ്, മുന്‍ ലോകസുന്ദരി യുക്താമുഖി, രംഭ, ഇന്ദ്രജ തുടങ്ങിയ താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വേദിയിലേക്ക് പ്രവേശിക്കുന്ന മോഹന്‍ലാലിനെ യുക്താമുഖി കിരീടമണിയിക്കും. ഷോയുടെ ഭാഗമായി നൃത്ത, സംഗീത പരിപാടികള്‍ നടക്കും. സംവിധായകന്‍ ടി. കെ. രാജീവ്കുമാറാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കല്ല്യാണ്‍ ജ്വല്ലേഴ്സാണ് ഷോ സംഘടിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications