തിരുവനന്തപുരത്ത് സിംഹങ്ങള്‍ക്ക് മേട്
തിരുവനന്തപുരം: നഗരത്തിലെ മൃഗശാലയില്‍ സിംഹങ്ങളെ കൂട്ടില്‍ നിന്ന് സ്വതന്ത്രരാക്കി. പകരം അവയ്ക്ക് സ്വൈരവിഹാരം നടത്താന്‍ വിസ്താരമായി പുതിയ മേട് നിര്‍മ്മിച്ചു നല്കിയിരിക്കുകയാണ് അധികൃതര്‍.
മൃഗശാല വകുപ്പ് മന്ത്രി ടി. എം. ജേക്കബ് പുതിയ സിംഹമേടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സിംഹമേടിനു ചുറ്റും വലിയ ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചിട്ടുണ്ട്. ഗ്രില്ലുകള്‍ക്കിടയിലൂടെ സന്ദര്‍ശകര്‍ക്ക് സിംഹങ്ങളെ കാണാനാവും. സിംഹമേടിലേക്ക് സിംഹങ്ങളെ മാറ്റിയതോടെ കൂട്ടിലെ അസ്വതന്ത്രതയില്‍ നിന്നും സിമന്റ് തറയില്‍ നിന്നും അവയ്ക്ക് മോചനമായി.
കൂട്ടിലെ സിമന്റ് തറയില്‍ വര്‍ഷങ്ങളായി നടക്കുക മൂലം കാലിലൂടെ തണുപ്പ് കയറി പല സിംഹങ്ങള്‍ക്കും വാതശല്ല്യമുണ്ട്.
സിംഹങ്ങള്‍ക്ക് സ്വൈര്യമായി വിഹരിക്കാനുള്ള അന്തരീക്ഷമാണ് സിംഹമേടില്‍ നല്കുന്നത്. സന്ദര്‍ശകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ താത്പര്യമില്ലാത്തപ്പോള്‍ ഒളിക്കാന്‍ പ്രത്യേക സ്ഥലവുമുണ്ട്. രാത്രിയില്‍ വിശ്രമിയ്ക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2002 ആഗസ്തിലാണ് സിംഹമേടിന്റെ പണി ആരംഭിച്ചത്. കേന്ദ്ര മൃഗശാല അതോറിറ്റി ഇതിനായി 82. 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.












Click it and Unblock the Notifications