പ്രസിഡന്റ് സ്ഥാനം ഒഴിയില്ല: മുരളി
വൈക്കം: കെപിസിസി പ്രസിഡന്റ് സ്ഥാനം സ്വന്തംനിലയില്‍ ഒഴിയില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി.
ഹൈക്കമാന്റിന് വേണമെങ്കില്‍ തന്നെ മാറ്റാം. അല്ലാതെ താന്‍ രാജിവച്ചു പോവാന്‍ ഉദ്ദേശിക്കുന്നില്ല.
സ്പീക്കര്‍ സ്ഥാനത്തിന് ചേരാത്ത നിലപാടാണ് വക്കം പുരുഷോത്തമന്‍ സ്വീകരിക്കുന്നത്. എ. കെ. ആന്റണി സ്പീക്കറെ കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുകയാണ്- മുരളി പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സ്വകാര്യവത്കരിക്കുന്നതിനെതിരെ കമ്പനി ഗേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുരളി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications