ശബരിമല പള്ളിവേട്ട നടന്നു
ശബരിമല: ശബരിമലയിലെ വാര്‍ഷികോത്സവത്തിന്റെ ഒമ്പതാം ദിവസമായ നവമ്പര്‍ 28 വെള്ളിയാഴ്ച രാത്രി പള്ളിവേട്ട നടന്നു. നൂറുകണക്കിന് ഭക്തര്‍ പള്ളിവേട്ടയില്‍ പങ്കെടുത്തു.
രാത്രി 10ന് അത്താഴപൂജയ്ക്ക് ശേഷം ആനപ്പുറത്ത് അയ്യപ്പവിഗ്രഹം സന്നിധാനത്തില്‍ നിന്ന് പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് കൊണ്ടുപോയി. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷം നായാട്ട് വിളി എന്ന ചടങ്ങ് നടന്നു. നായാട്ട് വിളിയ്ക്ക് ശേഷം ഘോഷയാത്ര വീണ്ടും സന്നിധാനത്തിലേക്ക് തിരിച്ചു.
പള്ളിവേട്ടയ്ക്ക് ശേഷം ചുറ്റമ്പലത്തിനുള്ളിലെ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ അയ്യപ്പനെ പള്ളിയുറക്കി. പിന്നീട് നവമ്പര്‍ 29 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച്മണിയോടെ ശുദ്ധീകരണ ച്ചടങ്ങുകള്‍ക്ക ശേഷം തന്ത്രി അയ്യപ്പവിഗ്രഹത്തെ വീണ്ടും ശ്രീകോവിലില്‍ കുടിയിരുത്തി.












Click it and Unblock the Notifications