ഐ ഗ്രൂപ്പ് നീക്കം പരാജയപ്പെട്ടില്ല: ശങ്കരന്‍
കോഴിക്കോട്: ബദല്‍ സര്‍ക്കാര്‍ രൂപീകരണ നീക്കം മന്ദഗതിയിലാക്കിയത് ഐ ഗ്രൂപ്പിന്റെ പരാജയമായി കാണേണ്ടതില്ലെന്ന് മന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
നവംബര്‍ 29 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശങ്കരന്‍. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലമാണ് ബദല്‍ സര്‍ക്കാര്‍ നീക്കം മെല്ലെയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ സാഹചര്യത്തിന് അനുസരിച്ച് പല തന്ത്രങ്ങളും സ്വീകരിക്കാറുണ്ട്. ചിലപ്പോള്‍ ചില കാര്യങ്ങളില്‍ പിന്നോട്ട് കാല്‍വയ്പ് നടത്തേണ്ടിവരും. അതൊന്നും പരാജയമായി കാണുന്നത് ശരിയല്ല.
കരുണാകരവിഭാഗത്തിന് ഘടകകക്ഷികളുടേതുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് ശങ്കരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications