പിണറായി രാജിവയ്ക്കണം: തമ്പാന്‍
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതാപവര്‍മ്മതമ്പാന്‍ എം.എല്‍.എ.
തിരുവനന്തപുരത്ത് നവമ്പര്‍ 29 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയോടൊപ്പം കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍ എന്നിവരും രാജിവയ്ക്കണം. - പ്രതാപവര്‍മ്മ തമ്പാന്‍ പറഞ്ഞു.
കര്‍ണ്ണാടക മദ്യലോബിയുടെയും മുംബൈ വ്യവസായലോബിയുടെയും കൂട്ടുപിടിച്ച് കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ അതിനെയെല്ലാം അതിജീവിച്ച ആന്റണി ഏറ്റവും ശക്തനായ ദേശീയ നേതാവായി ഉയര്‍ന്നിരിക്കുകയാണെന്നും തമ്പാന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications