തെന്നാലി രാമന്‍ ഇനി മൊബൈലിലും
തിരുവനന്തപുരം: ടൂണ്‍സ് അനിമേഷന്‍ ഇന്ത്യ നിര്‍മിച്ച കാര്‍ട്ടൂണ്‍ പരമ്പരയായ തെനാലിരാമനിലെ കഥാപാത്രങ്ങളെ ഇനി മൊബൈല്‍ ഫോണിലും കാണാം.
കാര്‍ട്ടൂണിനെ ആസ്പദമാക്കി മൊബൈല്‍ ഗെയിമുകളും റിംഗ് ടോണുകളും ടിന്‍ഫോ മൊബൈല്‍ കമ്പനി വികസിപ്പിക്കും. ഇതുസംബന്ധിച്ച് ടൂണ്‍സ് ഇന്ത്യ മൊബൈല്‍ ഗെയിമുകള്‍ വികസിപ്പിയ്ക്കുന്ന കമ്പനിയായ ടിന്‍ഫോ മൊബൈലുമായി കരാറിലേര്‍പ്പെട്ടു.
തെനാലി രാമന്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പരയെ ആധാരമാക്കിയുള്ള ഗെയിമുകള്‍ക്കും റിംഗ്ടോണുകള്‍ക്കും പുറമെ വാള്‍ പേപ്പറുകളും സ്ക്രീന്‍ സേവറുകളും കമ്പനി വികസിപ്പിക്കും. ഇന്ത്യയിലെ ഒരു പുരാണ കഥാപാത്രത്തിന്റെ കഥയെ ആസ്പദമാക്കി ഇത്തരമൊരു സംരംഭം ആദ്യമായാണെന്ന് പ്രസ്താവനയില്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications