ബദല്‍ സര്‍ക്കാര്‍: യോജിപ്പില്ലെന്ന് തേറമ്പില്‍
തൃശൂര്‍: ഇടതുമുന്നണിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.
ഒരു മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതിന് ശേഷം പിന്നീട് മുന്നണി മാറുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും നവമ്പര്‍ 29 ശനിയാഴ്ച വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു.
അതേ സമയം താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് തേറമ്പില്‍ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് കഴിഞ്ഞ ദിവസം നടന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ നിന്ന് താന്‍ വിട്ടുനിന്നത്. ഹൈക്കമാന്റ് ഇടപെട്ട് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുമുന്നിയുമായി ചേരുന്നതിന് താത്പര്യമില്ലെന്ന് തേറമ്പില്‍ അറിയിച്ചതോടെ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കരുണാകരന് രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി നഷ്ടപ്പെട്ടുവെന്ന് വ്യക്തമായി. സിപിഎമ്മുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണത്തോട് യോജിപ്പില്ലെന്ന് ഐ ഗ്രൂപ്പിലെ വി. ജെ. പൗലോസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications