തിരുവല്ല പ്രചാരണം ഇന്ന് സമാപിയ്ക്കും
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ നവമ്പര്‍ 29 ശനിയാഴ്ച സമാപിയ്ക്കും.
മാമ്മന്‍ മത്തായി എംഎല്‍എയുടെ നിര്യാണം മൂലമാണ് തിരുവല്ല ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി ഗ്രൂപ്പിന് വേണ്ടി മാമ്മന്‍ മത്തായിയുടെ വിധവ എലിസബത്ത് മാമ്മനാണ് മത്സരിയ്ക്കുന്നത്. നേരത്തെ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാമ്മന്‍മത്തായി ജയിച്ച സ്ഥലമാണിത്. ഇപ്പോള്‍ മാമ്മന്‍മത്തായിയോടുള്ള സഹതാപതരംഗത്തിലൂടെ വിജയം കൊയ്യാമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
ഇരുവിഭാഗം ക്രിസ്ത്യന്‍ സമുദായങ്ങള്‍ തമ്മിലുണ്ടായിരുന്ന വഴക്ക് തിരഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കാതിരിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ നേരിട്ട് രംഗത്തിറങ്ങിയിരുന്നു. സര്‍ക്കാരിനോട് വിദ്വേഷമുണ്ടായിരുന്ന ഓര്‍ത്തഡോക്സ് പക്ഷത്തെക്കൂടി യുഡിഎഫിന് അനുകൂലമാക്കുന്നതില്‍ മാണിയും ആന്റണിയും വിജയിച്ചിട്ടുണ്ട്. കരുണാകരപക്ഷം ഇടഞ്ഞുനില്ക്കുകയാണെങ്കിലും എറണാകുളത്തേതുപോലുള്ള സ്വാധീനം അവര്‍ക്ക് തിരുവല്ലയിലില്ല. അതിനാല്‍ മിക്കവാറും എലിസബത്ത് മാമ്മന്‍ വിജയിച്ചുകയറുമെന്ന ശുഭപ്രതീക്ഷയാണ് യുഡിഎഫില്‍.
എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജാണ്. സഭാതര്‍ക്കം പരമാവധി മുതലാക്കാനാണ് എല്‍ഡിഎഫ് ശ്രമം. ഒപ്പം കരുണാകരപക്ഷത്ത് നിന്നും വോട്ടുകള്‍ പെട്ടിയിലാക്കാനും എല്‍ഡിഎഫ് പരിശ്രമിയ്ക്കുന്നു. ഒപ്പം മാണിഗ്രൂപ്പിലുള്ള വിള്ളല്‍ മുതലാക്കി, ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി മന്ത്രി പി.സി. തോമസിന്റെ സ്വാധീനത്തില്‍ പിടിയ്ക്കുന്ന വോട്ടുകളും തങ്ങളുടെ വിജയസാധ്യത വര്‍ധിപ്പിയ്ക്കുമെന്ന കണക്കുകൂട്ടലും എല്‍ഡിഎഫ് പാളയത്തിലുണ്ട്. തിരുവല്ലയിലും എറണാകുളം ആവര്‍ത്തിച്ചേയ്ക്കുമെന്നും അതുകൊണ്ട് തന്നെ എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രമുപയോഗിച്ചാണ് ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ നാലിന് ഫലമറിയാം.












Click it and Unblock the Notifications