Get Updates
Get notified of breaking news, exclusive insights, and must-see stories!

12,000 വോട്ട് മറിയ്ക്കാന്‍ ഐഗ്രൂപ്പ്

തിരുവല്ല: തിരുവല്ലയില്‍ എറണാകുളം ആവര്‍ത്തിയ്ക്കാനുള്ള അന്തിമ പദ്ധതികള്‍ക്ക് ഐ ഗ്രൂപ്പ് രൂപം നല്കിക്കഴിഞ്ഞു. 12,000 വോട്ടുകള്‍ മറിച്ചുകുത്താനാണ് ഐ ഗ്രൂപ്പ് പദ്ധതി.

ഇതിന്റെ ഭാഗമായി അവസാന വട്ടം ഉറച്ച പ്രവര്‍ത്തകരുമായി അവര്‍ ധാരണയിലെത്തിക്കഴിഞ്ഞു. വോട്ടുകള്‍ മറിച്ചുകുത്തുമെന്ന് ഐ ഗ്രൂപ്പ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താനും എന്‍. വേണുഗോപാലും കഴിഞ്ഞ ദിവസം പരസ്യമായി പ്രസ്താവിച്ചിരുന്നു.

ഉറച്ച ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ നാലായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ചാണ് ഐ ഗ്രൂപ്പ് വോട്ടുകള്‍ മറിച്ചുകുത്താനുള്ള പദ്ധതിയ്ക്ക് അന്തിമരൂപം നല്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാമ്മന്‍ മത്തായി ഇവിടെ വിജയിച്ചത്. ഐ ഗ്രൂപ്പിന്റെ 12,000 വോട്ടുകള്‍ മറുപക്ഷത്തേയ്ക്ക് പോയാല്‍ എലിസബത്ത് മാമ്മന്റെ വിജയസാധ്യതയ്ക്ക് മങ്ങലേല്ക്കുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+