എസ്ബിടി പലിശ നിരക്ക് കുറച്ചു
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ (എസ്ബിടി) കാര്‍, ഭവനനിര്‍മാണ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു. പുതിയ നിരക്കുകള്‍ ഡിസംബര്‍ ഒന്ന് തിങ്കളാഴ്ചയോടെ നിലവില്‍ വരും.
പുതിയ കാറുകള്‍ക്കുള്ള 35 മാസം വരെയുള്ള വായ്പയ്ക്കുള്ള പലിശ 9.5 ശതമാനമായും 35 മുതല്‍ 84 മാസം വരെയുള്ള വായ്പയ്ക്കുള്ള പലിശ 10 ശതമാനമായും കുറച്ചു. ഉപയോഗിച്ച കാറുകള്‍ക്ക് 60 മാസം വരെയുള്ള വായ്പയുടെ പലിശ 12 ശതമാനം തന്നെ. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.
അഞ്ച് വര്‍ഷത്തേക്കുള്ള ഭവനനിര്‍മാണ വായ്പയ്ക്ക് പുതിയ പലിശ നിരക്ക് 7.5 ശതമാനവും (ഫ്ലോട്ടിംഗ്) എട്ട് ശതമാനവും (ഫിക്സഡ്) ആണ്. അഞ്ച് മുതല്‍ 10 വരെ വര്‍ഷത്തേക്കുള്ള വായ്പയുടെ പലിശ 8.5 ശതമാനവും (ഫ്ലോട്ടിംഗ്) ഒമ്പത് ശതമാനവും (ഫിക്സഡ്) ആയി കുറച്ചു. 10 വര്‍ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് യഥാക്രമം 8.75ഉം 9.25ഉം ശതമാനം ആയിരിക്കും പലിശ. നേരത്തെ വായ്പയെടുത്തവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി പുതിയ പലിശനിരക്കിലേക്ക് മാറാവുന്നതാണ്.












Click it and Unblock the Notifications