മുരളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ടവര്‍ തങ്ങളുടെ ഉത്തരവാദിത്തത്തിന് വിപരീതമായി പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
കരുണാകരന്റെ നേതൃത്വത്തില്‍ ഒരു മതേതര മുന്നണി രൂപീകരിക്കുമെന്നും തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്നുമുള്ള കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇപ്പോഴില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications