ബദല്‍ മുന്നണി ആവശ്യമില്ലെന്ന് ലീഗ്
കോഴിക്കോട്: യുഡിഎഫിന് ബദലായി ഒരു മതേതര ജനാധിപത്യ മുന്നണി രൂപീകരിക്കേണ്ട ആവശ്യമില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.
നവംബര്‍ 30 ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫാണ് ഏറ്റവും വലിയ മതേതര ജനാധിപത്യമുന്നണി. അതിന് ബദലായി മുന്നണി രൂപീകരിക്കുന്നത് യുഡിഎഫിന് പിന്തുണ നല്‍കിയ ജനങ്ങളോടുള്ള വഞ്ചനയാണ്.
യുഡിഎഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തുമെന്ന് ഇ. അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications