കരുണാകരന്‍ ദില്ലിയ്ക്ക്
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെ. കരുണാകരന്‍ ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുന്ന സാഹചര്യത്തിലാണ് കരുണാകരന്‍ ദില്ലിയ്ക്ക് പോകുന്നതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നങ്ങളായിരിക്കും ചര്‍ച്ചാ വിഷയം.
അടുത്ത സുഹൃത്തുക്കളായ അച്ചടക്കസമിതി സെക്രട്ടറി ആര്‍.കെ. ധവാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് എന്നിവരുമായി കരുണാകരന്‍ ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം കരുണാകരന്‍ ആര്‍.കെ. ധവാനുമായി സംസാരിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഒരു പിളര്‍പ്പുണ്ടാകാതെ ഗ്രൂപ്പ് പ്രശ്നം പരിഹരിയ്ക്കാനാണ് ഹൈക്കമാന്റ് ശ്രമം നടത്തുകയെന്നറിയുന്നു.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ദില്ലിയില്‍ എത്തുന്നുണ്ട്. മുരളി എഐസിസി അധ്യക്ഷ സോണിയാഗാന്ധിയെക്കണ്ട് ചര്‍ച്ച നടത്തുന്നുണ്ട്. മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹം പരക്കുന്നതിനിടെയാണ് മുരളി-സോണിയ കൂടിക്കാഴ്ച നടക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസ്സന്‍ എന്നിവരും ദില്ലിയിലെത്തുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയാഗാന്ധിയെ കാണുന്നുണ്ട്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായേക്കും എന്ന അഭ്യൂഹത്തിനെയാണ് ഈ കൂടിക്കാഴ്ചയും.












Click it and Unblock the Notifications