തെന്നല കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ശബരിമല: തെന്നല ബാലകൃഷ്ണപിള്ള എംപി കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ശബരിമലയില്‍ ആറാട്ട് ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് കാര്‍ അപകടത്തില്‍പെട്ടത്.
പ്ലാപ്പള്ളിയ്ക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കരിങ്കല്‍ഭിത്തി ഇടിച്ചുതകര്‍ത്ത് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. കാര്‍ മുളക്കൂട്ടത്തില്‍ തടഞ്ഞുനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. രാത്രി വളരെ വൈകിയാണ് അപകടം നടന്നത്.
അപകടസ്ഥലത്ത് ഓടിക്കൂടിയ അയ്യപ്പഭക്തരാണ് എംപിയെ കാറില്‍ നിന്ന് പുറത്തെടുത്തത്. തെന്നലയുടെ വലതുകാലിന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. വൈകാതെ അദ്ദേഹത്തെ പമ്പയില്‍ എത്തിച്ച് ചികിത്സ നല്കി. ആറാട്ട് ദര്‍ശിച്ച ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.












Click it and Unblock the Notifications