ബദല്‍ നീക്കം പരാജയപ്പെട്ടിട്ടില്ല: വിഎസ്
തിരുവനന്തപുരം: ബദല്‍ സര്‍ക്കാരിനുള്ള നീക്കം പരാജയപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
നവംബര്‍ 30 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രതിപക്ഷമോ കരുണാകര വിഭാഗമോ സമയപരിധി പ്രഖ്യാപിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എംഎല്‍എമാരെ ചാക്കിടാന്‍ സ്പീക്കറും രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. എഡിബിയുടെ സായ്പന്‍മാര്‍ നല്കിയ പണം കുറച്ചൊക്കെ സ്പീക്കറുടെ കയ്യിലും എത്തിയിട്ടുണ്ടാകണം. അതാണല്ലോ അദ്ദേഹം എംഎല്‍എമാരുടെ വില നിശ്ചയിച്ചത്. സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരായ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കും. തിരുവല്ല ഉപതിരഞ്ഞെടുപ്പിന് ശേഷം സ്പീക്കര്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തും.
ജനവരിയില്‍ നിയമസഭ കൂടിയേ പറ്റൂ. അപ്പോള്‍ സ്പീക്കര്‍ പ്രശ്നത്തിന് പരിഹാരമാവുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications