പാക് അധീന കശ്മീര്‍ വിട്ടുതരാതെ പ്രശ്നപരിഹാരമില്ല
ഹസാരിബാഗ്: പാക് അധീന കശ്മീര്‍ ഇന്ത്യക്ക് വിട്ടുതരാതെ കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് വിദേശകാര്യമന്ത്രി യശ്വന്ത്സിഹ്ന പറഞ്ഞു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായാണ് ഇന്ത്യ പരിഗണിക്കുന്നത്. പാക് അധീന കശ്മീര്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യക്ക് വിട്ടുതരാന്‍ പാകിസ്ഥാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തിടത്തോളം കശ്മീര്‍ പ്രശ്നം പരിഹരിക്കാനാവില്ല.
അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ സാധ്യമല്ല. സമാധാന ശ്രമങ്ങളും വിശ്വാസത്തിലെടുക്കുന്നതിനുള്ള നടപടികളും തുടര്‍ന്നേക്കാമെങ്കിലും ഇന്ത്യയിലെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കാതെ ക്രിയാത്മകമായ ചര്‍ച്ച സാധ്യമല്ല.
പാകിസ്ഥാനുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും പാകിസ്ഥാനില്‍ നിന്നും ആശാവഹമായ പ്രതികരണമല്ല ഉണ്ടാവുന്നതെന്ന് യശ്വന്ത്സിഹ്ന പറഞ്ഞു.












Click it and Unblock the Notifications