നാല് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി
ദില്ലി: രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണി വരെ നീളും.
ദില്ലി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒമ്പത് കോടി വോട്ടര്‍മാരാണ് ഈ നാല് സംസ്ഥാനങ്ങളില്‍ ഉള്ളത്. ഏകദേശം 5,000 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. തിങ്കളാഴ്ച തിരുവല്ല നിയമസഭാസീറ്റിനു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗും തുടങ്ങി.
കനത്ത സുരക്ഷയാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്. നക്സലൈറ്റ് ആക്രമണസാധ്യതയുള്ള ഛത്തീസ്ഗഢും മധ്യപ്രദേശും ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നാല് ലക്ഷത്തോളം പൊലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് ഈ നിയമസഭാതിരഞ്ഞെടുപ്പുകളെ കാണുന്നത്. ഈ നാല് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണിവ.
തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാക്കാന്‍ ഏകദേശം 320 നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് വോട്ടെണ്ണുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications