സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡ് സന്ധ്യയ്ക്ക്
കണ്ണൂര്‍: ഏഷ്യാനെറ്റിന്റെ കണ്ണൂരിലെ റിപ്പോര്‍ട്ടറായിരുന്ന അന്തരിച്ച സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ ദൃശ്യമാധ്യമ അവാര്‍ഡ് പി.പി. സന്ധ്യയ്ക്ക്. ഏഷ്യാനെറ്റിന്റെ തന്നെ കൊച്ചിയിലെ റിപ്പോര്‍ട്ടറാണ് സന്ധ്യ.
10,000 രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, പത്രപ്രവര്‍ത്തകന്‍ വി.കെ. സോമന്‍, എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് സന്ധ്യയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഡിസംബര്‍ മൂന്നിന് വൈകീട്ട് അഞ്ച് മണിയ്ക്ക് നീലേശ്വരത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ കണ്ണൂര്‍ വാഴ്സിറ്റി വിസി പി.കെ. രാജന്‍ അവാര്‍ഡ് സമ്മാനിയ്ക്കും. പെരിന്തല്‍മണ്ണയിലെ റിട്ട. സിഐ എം.പി. പത്മനാഭന്റെയും കവയിത്രി ജാനകിക്കുട്ടിയമ്മയുടെയും മകളാണ് സന്ധ്യ. അഡ്വ. പ്രേംനാഥാണ് ഭര്‍ത്താവ്.












Click it and Unblock the Notifications