ഹൈക്കമാന്‍ഡ് നിരുപാധിക ചര്‍ച്ചയ്ക്ക്
ദില്ലി: കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഉപാധികളില്ലാതെ ചര്‍ച്ചയാവാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍.
കെ. കരുണാകരനുമായി എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറാണ്. അതേ സമയം നേതൃമാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. കരുണാകരന്‍ ദില്ലിയിലെത്തുന്നുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ കെ. മുരളീധരന്‍, ലീഗ് നേതാവ് ഇ. അഹമ്മദ് എന്നിവരും ദില്ലിയിലെത്തുമെന്നും അഹമ്മദ് പട്ടേല്‍ അറിയിച്ചു.
കെ. കരുണാകരനുമായി നിരുപാധിക ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നത്. കരുണാകരനുമായുള്ള പ്രാഥമിക ചര്‍ച്ചയ്ക്ക് ശേഷം മറ്റ് നേതാക്കളുമായി ഡിസംബര്‍ ആറിന് ശേഷം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications