കരുണാകരന്‍ ദില്ലിയ്ക്ക് പോയി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ എംപി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിയ്ക്ക് തിരിച്ചു.
വിമാനത്താവളത്തിലോ വീട്ടിലോ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറായില്ല. നിരുപാധികം കരുണാകരനുമായി ചര്‍ച്ചയാവാമെന്ന് ഹൈക്കമാന്റ് അറിയിച്ചിട്ടുണ്ടെങ്കിലും 34 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ച ശേഷം ഗവര്‍ണര്‍ക്ക് ലിസ്റ് നല്കാന്‍ കഴിയാത്തതില്‍ കരുണാകരന്‍ ദു:ഖിതനാണ്. അതിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ടില്ല.
പാര്‍ലമെന്റ് സമ്മേളനത്തിനാണ് പോകുന്നതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തന്നെയായിരിക്കും മുഖ്യമായും ചര്‍ച്ചാവിഷയമാവുക. കൂട്ടത്തില്‍ അദ്ദേഹം ചികിത്സാര്‍ത്ഥം വിദഗ്ധ ഡോക്ടര്‍മാരെ കാണുന്നുമുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മുരളിയെ നീക്കുമെന്ന ധാരണ ശക്തമായി പ്രചരിയ്ക്കുന്നുണ്ട്. ഇതിനിടെ കരുണാകരന്‍ ആര്‍.കെ. ധവാന്‍ പ്രത്യേകം കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications