തിരുവല്ല: പോളിംഗ് 64 ശതമാനം
തിരുവല്ല: നാല് മണി വരെയുള്ള കണക്കനുസരിച്ച് തിരുവല്ലയിലെ പോളിംഗ് ഏകദേശം 64 ശതമാനമെന്ന് റിപ്പോര്‍ട്ട്. ആകെയുള്ള 1.17 ലക്ഷം വോട്ടര്‍മാരുടെ 64 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
സ്ത്രീകള്‍ കൂടുതലായി വോട്ട് രേഖപ്പെടുത്തുന്നതായി കരുതുന്നു. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കനത്ത പോളിംഗുണ്ട്.
തിരുവല്ലയില്‍ 45 ശതമാനം പോളിംഗ്
സമയം 1:49 പിഎം
ഡിസംബര്‍ 01, 2003
തിരുവല്ല: ഉച്ചയ്ക്ക് 12.30 വരെയുള്ള കണക്കനുസരിച്ച് തിരുവല്ലയില്‍ 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു പോലെ കനത്ത പോളിംഗ് നടക്കുന്നു. തിരുവല്ലയില്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഇത്രയും കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടില്ല. മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും പെരിയര പഞ്ചായത്തിലും ആണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് പ്രദേശങ്ങളും യുഡിഎഫിന് കാര്യമായ സ്വാധീനമുള്ള പ്രദേശങ്ങളാണ്.
തിരുവല്ലയില്‍ 32 ശതമാനം പോളിംഗ്
സമയം 12.48 പിഎം
ഡിസംബര്‍ 01, 2003
തിരുവല്ല: ആദ്യ നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തിരുവല്ലയില്‍ 32 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. രാവിലെ എട്ട് മണി മുതലേ ത്വരിതഗതിയിലായിരുന്നു പോളിംഗ്.
ഉച്ചയ്ക്ക് 12 മണിയോടെ 32 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് തിരുവല്ല. സ്ത്രീകള്‍ കൂടുതലായി വോട്ട് ചെയ്യാന്‍ എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
തിരുവല്ലയില്‍ കനത്ത പോളിംഗ്
ഡിസംബര്‍ 01, 2003
തിരുവല്ല: വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ടുമണിക്കൂറിനുള്ളില്‍ 15 ശതമാനം പോളിംഗ്. ഇരുമുന്നണികളും പരമാവധി വോട്ടുകള്‍ കഴിയുന്നതും വേഗം പെട്ടിയിലാക്കാന്‍ കഠിനമായി പരിശ്രമിയ്ക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ മത്തായി രാവിലെ പത്തുമണിയോടെ ചാത്തങ്കരി ന്യൂ ഗവണ്മെന്റ് യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജിന് മണ്ഡലത്തില്‍ വോട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥി കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ രാവിലെ എട്ട് മണിയ്ക്ക് തിരുവല്ല എംജിഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ വോട്ട്ചെയ്തു.
മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം രാവിലെ 8.30ന് എസ്സിഎസ് സ്കൂളില്‍ വോട്ട് ചെയ്തു. തിരുവല്ല ബിഷപ്പ് ഗീവറുഗീസ് മാര്‍ തിമോത്തിയോസ് പ്രീ പ്രൈമറി ഗവ. സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ രാവിലെ എത്തി വോട്ട് ചെയ്തു.
യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന മാര്‍ത്തോമ്മാ പക്ഷത്തെ പരമാവധി തണുപ്പിയ്ക്കാന്‍ മന്ത്രി കെ.എം. മാണിയും മുഖ്യമന്ത്രി എ.കെ. ആന്റണിയും രംഗത്തെത്തിയിരുന്നു. സഭാ തര്‍ക്കത്തെ ഒരു വിധത്തിലും എല്‍ഡിഎഫ് മുതലെടുക്കാതിരിക്കാന്‍ നടത്തിയ യുഡിഎഫ് ശ്രമം വിജയിച്ചുവെന്നാണ് നേതാക്കള്‍ കരുതുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications