ട്രാഫിക് പൊലീസ് സ്റേഷനുകളില്‍ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷന്‍ പരിധിയിലെ ട്രാഫിക് പൊലീസ് സ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് റെയ്ഡുകള്‍ക്ക് നേതൃത്വം നല്കുന്ന വിജിലന്‍സ് എസ്പി മാര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. വാഹനഉടമകളില്‍ നിന്ന് വന്‍കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ റെയ്ഡെന്ന് കരുതുന്നു. ട്രാഫിക് പൊലീസ് സ്റേഷനുകളിലെ പണമിടപാട് സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ട്രാഫിക് സ്റേഷനുകളിലാണ് പരിശോധന.
മിന്നല്‍ പരിശോധനയ്ക്ക് തിരുവല്ല ഉപതിരഞ്ഞെടുപ്പ് ദിവസമാണ് തിരഞ്ഞെടുത്തത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications