സ്വര്‍ണവിലയില്‍ വര്‍ധനവ്
കൊച്ചി: സ്വര്‍ണവിപണിയിലുണ്ടായ അപ്രതീക്ഷിത വിലക്കയറ്റം സ്വര്‍ണവ്യാപാരരംഗത്ത് മാന്ദ്യം സൃഷ്ടിച്ചു. വില ഉയര്‍ന്നതോടെ സ്വര്‍ണാഭരണങ്ങളുടെ വില്പന സാരമായി കുറഞ്ഞു.
4400 രൂപയാണ് പവന് ഇപ്പോള്‍ വില. രണ്ട് മാസം മുമ്പ് ഇത് 4200 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഗ്രാമിന് 487 രൂപയായിരുന്ന സ്ഥാനത്താണ് 550 രൂപയായി ഉയര്‍ന്നത്. നേരത്തേയുണ്ടായ സ്വര്‍ണവിലക്കയറ്റം വ്യാപാരമാന്ദ്യം ഉണ്ടാക്കിയതിന് സമാനമായ സ്ഥിതിയാണ് ഇപ്പോള്‍.
അന്താരാഷ്ട്ര വിപണിയിലെ ചില മാറ്റങ്ങളെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വര്‍ണമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സ്ഥിതി വന്നതോടെയാണ് വില ഉയര്‍ന്നത്. ഡോളറിന്റെ മൂല്യത്തില്‍ വന്ന മാറ്റവും സ്വര്‍ണവിലയെ ബാധിച്ചു.
വിവാഹം പോലെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത്. വില പെട്ടെന്ന് കൂടിയപ്പോള്‍ കൈയിലുള്ള സ്വര്‍ണം വിറ്റ് ലാഭം നേടാന്‍ നോക്കുന്നവരുണ്ട്.












Click it and Unblock the Notifications