എക്സിറ്റ് പോള്‍: ദില്ലികോണ്‍ഗ്രസിന്
ദില്ലി: സ്വകാര്യ ടെലിവിഷന്‍ ചാനലായ പ്രണോയ് റോയിയുടെ എന്‍ഡിടിവി നടത്തിയ എക്സിറ്റ് പോള്‍ പ്രകാരം ദില്ലിയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചനം. മധ്യപ്രദേശില്‍ ബിജെപി വിജയിക്കുമെന്നും പറയുന്നു.
ഈ രണ്ട് സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ജയിക്കുന്ന പാര്‍ട്ടികള്‍ നേടും. ഛത്തീസ്ഗഢില്‍ ബിജെപിയും രാജസ്ഥാനില്‍ കോണ്‍ഗ്രസും മുന്നില്‍ നില്ക്കുന്നുണ്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാറായിട്ടില്ല-- എക്സിറ്റ്പോള്‍ പറയുന്നു.
70 അംഗ ദില്ലി നിയമസഭയില്‍ കോണ്‍ഗ്രസ് 50 സീറ്റും ബിജെപി 11 സീറ്റും മറ്റുള്ളവര്‍ ഒമ്പത് സീറ്റും നേടും. മധ്യപ്രദേശില്‍ ബിജെപി 121 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 71 സീറ്റേ ലഭിയ്ക്കൂ. രാജസ്ഥാനില്‍ പ്രവചനപ്രകാരം കോണ്‍ഗ്രസിന് രണ്ട് സീറ്റിന്റെ ഭൂരിപക്ഷമേയുള്ളൂ. അതായത് ബിജെപിയ്ക്ക് 89 സീറ്റും കോണ്‍ഗ്രസിന് 91 സീറ്റും ലഭിയ്ക്കും. അതോടെ അവിടെ 20 സീറ്റ് നേടുന്ന ഇതരര്‍ നിര്‍ണ്ണായകമാവും. ഛത്തീസ്ഗഡിലും ഇതേ അവസ്ഥയാണ്. അവിടെ ബിജെപിയ്ക്ക് കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റേ അധികമായി ലഭിയ്ക്കൂ. ഇവിടെ ആറ് സീറ്റു നേടുന്ന ചെറിയ കക്ഷികള്‍ ആയിരിക്കും ആര് ഭരിയ്ക്കുമെന്ന് നിശ്ചയിക്കുക.
അതേ സമയം ആജ്തക് നടത്തിയ എക്സിറ്റ് പോളില്‍ രാജസ്ഥാനില്‍ ബിജെപി നേടുമെന്നാണ് പ്രവചനം. ബിജെപി 80 സീറ്റും കോണ്‍ഗ്രസ് 70 സീറ്റും നേടും. ദില്ലിയില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയും നേടുമെന്നും ആജ് തക് പ്രവചിയ്ക്കുന്നു.
ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച നാല് സംസ്ഥാനങ്ങളിലും ശരാശരി 57 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ട 56 പോളിംഗ് സ്റേഷനുകളില്‍ ഡിസംബര്‍ മൂന്ന് ബുധനാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഭോപ്പാലിലും ഇന്‍ഡോറിലും തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ നാല് വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications