മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
ഐസ്വാള്‍: മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രന്റിന് 20 സീറ്റ് ലഭിച്ചു. 40 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 21 സീറ്റ് വേണം.
ഇതുവരെ 37 സീറ്റുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് 12 സീറ്റ് നേടിയപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ അഞ്ച് സീറ്റുകള്‍ കരസ്ഥമാക്കി. സോറം നാഷണല്‍ പാര്‍ട്ടിക്ക് രണ്ടും മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സിനും മാറ ഡെമോക്രാറ്റിക് ഫ്രന്റിന് ഓരോ സീറ്റും ലഭിച്ചു.
കഴിഞ്ഞ നിയമസഭയില്‍ ആറ് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് നില ഏറെ മെച്ചപ്പെടുത്താനായി. മുഖ്യമന്ത്രി സോറംതംഗ, കോണ്‍ഗ്രസ് നേതാവ് ലാല്‍ തന്‍ഹവ്ല എന്നിവര്‍ വിജയിച്ച പ്രമുഖരാണ്. സ്പീക്കര്‍ ആര്‍. ലാലാവിയ, ഡെപ്യൂട്ടി സ്പീക്കര്‍ എഫ്യ ലല്‍തന്‍ കുംഗ, മന്ത്രി മല്‍സവ്മ എന്നിവര്‍ തോറ്റ പ്രമുഖരില്‍ പെടുന്നു.












Click it and Unblock the Notifications