മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ അറസ്റില്‍
മുംബൈ: മുദ്രപ്പത്ര കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മുന്‍ പൊലീസ് കമ്മീഷണര്‍ രഞ്ജിത് സിംഗ് ശര്‍മ്മയെ പ്രത്യേക അന്വേഷണം സംഘം അറസ്റ് ചെയ്തു. ശര്‍മ്മയുടെ മുംബൈയിലെ ചര്‍ച്ച്ഗേറ്റിലുള്ള വീട് പ്രത്യേക അന്വേഷണസംഘം നവമ്പര്‍ ഒന്ന് തിങ്കളാഴ്ച അര്‍ധരാത്രി റെയ്ഡ് ചെയ്തു.
30,000 കോടിയുടെ മുദ്രപ്പത്ര കുംഭകോണക്കേസില്‍ അബ്ദുള്‍ കരിം തേല്‍ഗി എന്ന പ്രധാന പ്രതിയ്ക്കെതിരെ മൃദുലമായ സമീപനം സ്വീകരിച്ചു എന്ന കുറ്റത്തിന് ശര്‍മ്മയ്ക്കെതിരെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം കേസെടുക്കുമെന്ന് കരുതുന്നു. ഡിസംബര്‍ രണ്ട് ചൊവാഴ്ച ശര്‍മ്മയെ പുണെയിലെ കോടതിയില്‍ ഹാജരാക്കും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് റാങ്കില്‍ തിങ്കളാഴ്ചയാണ് ശര്‍മ്മ വിരമിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് അറസ്റും നടന്നത്.
മുദ്രപ്പത്ര കുംഭകോണക്കേസില്‍ ശര്‍മ്മയുടെ പങ്കിനെക്കുറിച്ചാണ് പ്രത്യേക അന്വേഷണസംഘം അന്വേഷിയ്ക്കുന്നത്. തെല്‍ഗി മുദ്രപ്പത്രഅഴിമതിക്കേസില്‍ പ്രതികള്‍ക്കെതിരെ ഉചിതമായ നടപടിയെടുത്തില്ലെന്നതാണ് ശര്‍മ്മയ്ക്കെതിരായ കുറ്റം. മുദ്രപ്പത്രക്കേസിലെ പ്രധാനപ്രതി തെല്‍ഗിയ്ക്കെതിരെ പോട്ടയ്ക്ക് തുല്ല്യമായ മുംബൈയിലെ നിയമം ഉപയോഗിച്ച് കേസെടുത്തില്ല. അഴിമതിയുമായി ബന്ധമുള്ള ജൂനിയര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്ന് പൊലീസ് കമ്മീഷണറായിരുന്ന ശര്‍മ്മ കേസെടുത്തില്ല. ഇതെല്ലാം ശര്‍മ്മയ്ക്ക് മുദ്രപ്പത്രഅഴിമതി റാക്കറ്റുമായി ബന്ധമുണ്ടെന്ന നിഗമനം ബലപ്പെടുത്തുന്നു.
ഐജി റാങ്കിലുള്ള ശ്രീധര്‍ വാഗല്‍ ഉള്‍പ്പെടെ ഈ കേസില്‍ അറസ്റിലാകുന്ന ഏഴാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് ശര്‍മ്മ.












Click it and Unblock the Notifications