ഡിസം. 6ന് ശബരിമലയില്‍ കനത്ത സുരക്ഷ
ശബരിമല: അയോധ്യയില്‍ ബാബ്റ മസ്ജിദ് തകര്‍ത്തതിന്റെ 11-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ശബരിമലയില്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
പമ്പയിലും മാളികപ്പുറത്തും സന്നിധാനത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. ഡിസംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ സന്നിധാനത്തെത്തുന്ന ഭക്തരെ പരിശോധനയ്ക്ക് വിധേയമാക്കും. ഭക്തരുടെ ഇരുമുടിക്കെട്ടും വഴിപാട് സാധനങ്ങളും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിക്കും.
ഈ ദിവസങ്ങളില്‍ പതിനെട്ടാം പടിക്ക് മുന്നില്‍ നാളികേരം ഉടയ്ക്കാന്‍ അനുവദിക്കില്ല.സായുധ പൊലീസിനെയും ശബരിമലയില്‍ വിന്യസിക്കും.












Click it and Unblock the Notifications