തേറമ്പിലിന്റെ വീട്ടിലേക്ക് ശവപ്പെട്ടി മാര്‍ച്ച്
തൃശൂര്‍: ബദല്‍ സര്‍ക്കാരിനുള്ള ഐ ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായതിന് കാരണക്കാരിലൊരാളായ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടിലേക്ക് കരുണാകര അനുകൂലികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവപ്പെട്ടിയുമായി മാര്‍ച്ച് നടത്തി.
തേറമ്പിലിന്റെ വീട്ടിന് അടുത്തുവച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ച് നടക്കുമ്പോള്‍ തേറമ്പില്‍ വീട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തേറമ്പിലിന്റെ കോലം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ വച്ച് കത്തിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവപ്പെട്ടി മാര്‍ച്ച് നടത്തിയത്. രാമനിലയം പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. എസ്. അനില്‍കുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഐ ഗ്രൂപ്പുമായി പിണങ്ങിപ്പിരിയുന്ന നേതാക്കള്‍ക്കെതിരെ കരുണാകര അനുകൂലികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ തുടര്‍ച്ചയാണ് ശവപ്പെട്ടിയുമായി മാര്‍ച്ച് നടത്തിയ സംഭവവും. എം. പി. ഗംഗാധരന്‍ ഐ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാധരന്റെ കോലം കത്തിച്ച് അതിന്റെ ഭസ്മം പ്രതീകാത്മകമായി നിമജ്ജനം ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications