Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി തരംതാഴുന്നുവെന്ന് തേറമ്പില്‍

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നില്‍ സമാധാനം ബോധിപ്പിക്കേണ്ട ഗതികേട് വരാതിരിക്കാന്‍ വേണ്ടിയാണ് സിപിഎമ്മുമായി കൂട്ടുകൂടുന്നതിനോട് താന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

തന്റെ കോലം കത്തിക്കുന്നവര്‍ സ്വന്തം കൈ പൊള്ളാതെ നോക്കണം. ഒരു പിളര്‍പ്പില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയതിന് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണ തനിക്കുണ്ട്- പ്രസ്താവനയില്‍ തേറമ്പില്‍ വ്യക്തമാക്കി.

സിപിഎമ്മുമായി ചേരാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നുള്ള നിരാശ മൂലമാണ് തനിക്കെതിരെ പിണറായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പരിശുദ്ധി നിലനിര്‍ത്തുന്ന തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിച്ച പിണറായി മറ്റുള്ളവര്‍ക്ക് വേണ്ടി ഇത്രയും തരംതാഴേണ്ടിയിരുന്നില്ല.

താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിട്ടുണ്ടെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും തേറമ്പില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+