തിരുവല്ല: പോളിംഗ് 75.01 ശതമാനം
തിരുവല്ല: കേരളമാകെ ഉറ്റുനോക്കുന്ന തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗ്- 75.01 ശതമാനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏകദേശം നാല് ശതമാനം വര്‍ധനയാണ് പോളിംഗില്‍. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ റെക്കോഡ് പോളിംഗാണ് തിങ്കളാഴ്ച നടന്നത്.
ആകെയുള്ള 1,17,742 പേരില്‍ 88,513 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. പോളിംഗില്‍ നേരിയ മാറ്റം വന്നേയ്ക്കാമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.01 ശതമാനമായിരുന്നു തിരുവല്ലയിലെ പോളിംഗ്. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ സ്ത്രീകള്‍ ആവേശത്തോടെ വോട്ടുചെയ്യാനെത്തിയിരുന്നു. വോട്ടെടുപ്പിന് ശേഷം പരുമല, തുകലശേരി, നിരണം, മുത്തൂര്‍, മുണ്ടിയപ്പള്ളി, കുറ്റൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം നടന്നു. നാല് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളെജിലും മൂന്ന് പേര്‍ പുഷ്പഗിരി മെഡിക്കല്‍ കോളെജിലും ചികിത്സയിലാണ്.
വോട്ടെണ്ണല്‍ ഡിസംബര്‍ നാല് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഗവ.മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടക്കും. പോളിംഗ് ശതമാനം ഉയര്‍ന്നതുംസ്ത്രീകള്‍ കൂടുതലായി വോട്ടു ചെയ്യാനെത്തിയതും തങ്ങളുടെ വിജയത്തിന്റെ സൂചനയാണെന്ന് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നു.












Click it and Unblock the Notifications