ജേക്കബ്-പിള്ള ഗ്രൂപ്പുകള്‍ക്കെതിരെ മാണി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തമ്മിലടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ യുഡിഎഫില്‍ തിരുവല്ല ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ തലപൊക്കും. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മില്‍ തുറന്ന പോരിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് കണ്‍വീനറോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. യുഡിഎഫിലെ അന്തഛിദ്രം പുതിയ മാനങ്ങളിലേക്ക് നീങ്ങുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കരുണാകരനോട് അനുഭാവമുള്ള ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകളെയാണ് മാണി ഗ്രൂപ്പ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഈ രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ തിരുവല്ലയില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. പ്രചാരണവുമായി സഹകരിക്കാത്തതിലുള്ള വിദ്വേഷമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം മാണി ഗ്രൂപ്പ് ഉയര്‍ത്തിയതിന് പിന്നില്‍.
തിരുവല്ല ഉപതിരഞ്ഞെടുപ്പിന്റെ ഫലമെന്തായാലും യുഡിഎഫിലെ ഘടക കക്ഷികള്‍ തമ്മില്‍ പരസ്യമായി പോരടിക്കുന്ന കാഴ്ചയായിരിക്കും തുടര്‍ന്നുണ്ടാവുക. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാവുന്ന ഈ പോര് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ തന്നെ സമീപഭാവിയില്‍ മാറ്റമുണ്ടാവാന്‍ കാരണമാവാം.
യുഡിഎഫ് ഏകോപനസമിതി യോഗം ചേര്‍ന്നിട്ട് കുറച്ചുകാലമായി. യുഡിഎഫിലെ പ്രശ്നങ്ങള്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുങ്ങുമ്പോള്‍ മുന്നണിയിലെ ആഭ്യന്തരകുഴപ്പങ്ങളാവും അതില്‍ പ്രതിഫലിക്കുന്നത്.












Click it and Unblock the Notifications