മിസോറാമില്‍ സോറംതാംഗ വീണ്ടും മുഖ്യമന്ത്രി
ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) വീണ്ടും അധികാരത്തിലെത്തി. എംഎന്‍എഫ് നേതാവ് സോറംതാംഗ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും.
40 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട 21 സീറ്റ് എംഎന്‍എഫ് നേടി. വോട്ടെടുപ്പ് ദിനത്തില്‍ അവസാനം വരെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് എംഎന്‍എഫിന് കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റ് നേടാനായത്.
ഡിസംബര്‍ മൂന്ന് ബുധനാഴച എംഎന്‍എഫ് നിയമസഭാകക്ഷി യോഗം ചേരും. തുടര്‍ന്ന് സോറംതാംഗ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
കോണ്‍ഗ്രസിന് 12 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭയില്‍ ആറ് സീറ്റ് മാത്രമേ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളൂ. 98ല്‍ 12 സീറ്റ് നേടിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സിന് മൂന്ന് സീറ്റ് മാത്രമേ നേടാനായുള്ളൂ. അവരുടെ സഖ്യകക്ഷിയാ സോറം നാഷണലിസ്റ് പാര്‍ട്ടിക്ക് രണ്ട് സീറ്റുണ്ട്. ഒരു സീറ്റ് മാറ ഡമോക്രാറ്റിക് ഫ്രണ്ടിനാണ്.












Click it and Unblock the Notifications