സിമ്രാന്‍ വിവാഹിതയായി
മുംബൈ: നടി സിമ്രാന്‍ ഡിസംബര്‍ രണ്ട് ചൊവാഴ്ച രാത്രി വിവാഹിതയായി. ദില്ലി വിമാനനിലയത്തിലെ ഉദ്യോഗസ്ഥനായ ദീപക് ബാഗയാണ് വരന്‍.
മുംബൈ വാഴ്സയിലെ ജെ പി റോഡിലുള്ള കല്യാണമണ്ഡപത്തില്‍ വച്ചാണ് വിവാഹച്ചടങ്ങ് നടന്നത്. രാത്രിയിലായിരുന്നു താലികെട്ടല്‍ ചടങ്ങ്. പഞ്ചാബി രീതിയനുസരിച്ച് നവംബര്‍ 25ന് വിവാഹാഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ് വിവാഹച്ചടങ്ങുകള്‍.
ബുധനാഴ്ച വൈകീട്ട് സിമ്രാന്‍ ദില്ലിയിലുള്ള ഭര്‍തൃഗൃഹത്തിലേക്ക് പോവും. സിമ്രാനും ഭര്‍ത്താവും അടുത്തയാഴ്ച ഹണിമൂണിനായി സ്വിറ്റ്സര്‍ലാന്റിലേക്ക് തിരിക്കും.
കഴിഞ്ഞ ഏഴുദിവസമായി സിമ്രാന്റെ അന്ധേരിയിലെ ഫ്ലാറ്റില്‍ വിവാഹച്ചടങ്ങുകള്‍ നടന്നുവരികയായിരുന്നു. ഈ ദിവസങ്ങളില്‍ ഭജനകളില്‍ സിമ്രാന്‍ പങ്കെടുത്തു. ഓരോ ദിവസവും പ്രത്യേക തരം വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് സിമ്രാനെത്തിയത്. വിവാഹത്തിന് ക്ഷണപ്രകാരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ എത്തിയിരുന്നുള്ളൂ.
വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് സിമ്രാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു വര്‍ഷം തമിഴില്‍ നായികാസ്ഥാനത്ത് തിളങ്ങിനിന്ന നടിയാണ് സിമ്രാന്‍.












Click it and Unblock the Notifications