തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കും
ദില്ലി: പൊതു തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി സൂചിപ്പിച്ചു. ബിജെപി എംപിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച സൂചന പ്രധാനമന്ത്രി നല്‍കിയത്.
തിരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെന്ന് വാജ്പേയി എംപിമാരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്ന് പ്രധാനമന്ത്രി എംപിമാരോട് പറഞ്ഞതായി ബിജെപി വക്താവ് വിജയ് കുമാര്‍ മല്‍ഹോത്ര അറിയിച്ചു.
അതിനിടെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഡിസംബര്‍ മൂന്ന് ബുധനാഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയിലെ നടപടികള്‍ നിര്‍ത്തിവച്ചു. മുന്‍ കേന്ദ്രമന്ത്രി ദിലിപ് സിംഗ് ജുദേവിനെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചത്.












Click it and Unblock the Notifications