എയ്ഡ്സ് രോഗി മെഡിക്കല്‍ കോളജില്‍ മരിച്ചു
തിരുവനന്തപുരം: എയ്ഡ്സ് ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുനലൂര്‍ സ്വദേശി തോമസ് (41) മരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോമസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോമസിന്റെ മൂന്ന് മക്കളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തോമസിന്റെ സ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഡിസംബര്‍ മൂന്ന് ബുധനാഴ്ച 11.45ഓടെയാണ് മരിച്ചത്. തോമസിന്റെ ഭാര്യ സാലി രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. തോമസിന്റെ മക്കളായ ടോജി തോമസ് (എട്ട്), ടോം തോമസ് (ഏഴ്), ഡോജോ തോമസ് (നാല്) എന്നിവരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.












Click it and Unblock the Notifications