ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ നല്‍കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ഗഡു ഡിഎ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് ശതമാനമാണ് ഡിഎ.
ഡിസംബര്‍ മൂന്ന് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
അനുവദിച്ച ആറ് ശതമാനത്തില്‍ രണ്ട് ശതമാനം 2001 ജൂലൈ 1 മുതലുള്ളതും നാല് ശതമാനം 2002 ജനവരി ഒന്നു മുതലുമുള്ളതുമാണ്. ജനവരിയിലെ ശമ്പളത്തോടൊപ്പം ഡിഎ നല്‍കും.
ഇതുമൂലം സര്‍ക്കാരിന് 19.20 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്ന് ആന്റണി അറിയിച്ചു.












Click it and Unblock the Notifications