വ്യാജമുദ്രപത്രം: അന്വേഷണം സിബിഐയ്ക്ക് വിടും
തിരുവനന്തപുരം: വ്യാജമുദ്രപത്ര വില്പന സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുദ്രപത്ര കുംഭകോണ റാക്കറ്റിന്റെ പ്രവര്‍ത്തനം നടക്കുന്ന മിക്ക സംസ്ഥാനങ്ങളും സിബിഐക്ക് അന്വേഷണം കൈമാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ മൂന്ന് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വ്യാജ മുദ്രപത്ര വില്പന സംബന്ധിച്ച് ഏതാനും പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസിന്റെ അന്തര്‍സംസ്ഥാന സ്വഭാവം കണക്കിലെടുത്താണ് സിബിഐക്ക് അന്വേഷണം കൈമാറുന്നത്.
വ്യാജമുദ്രപത്ര സംഘത്തിലുള്‍പ്പെട്ട ഏതാനും പേരുടെ ലിസ്റ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാന പൊലീസിന് അയച്ചിട്ടുണ്ടെന്നതിനെ പറ്റി വാര്‍ത്താ ലേഖകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിലുള്ള പാകിസ്ഥാന്‍ പൗരന്‍മാരുടെ ലിസ്റ് കേന്ദ്രനിര്‍ദേശ പ്രകാരം തയ്യാറാക്കി വരികയാണ്. മാനുഷിക പരിഗണന വച്ച് ഇവരെ നാടു കടത്തുന്നത് ഒഴിവാക്കമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. വയനാട്ടില്‍ ആദിവാസികളെ വന്ധ്യംകരണം നടത്തിയതിനെ കുറിച്ച് അന്വേഷിക്കും.












Click it and Unblock the Notifications