കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി രാജിവയ്ക്കാതെ മുരളി മാറില്ല: ഐ ഗ്രൂപ്പ്

  • By Staff
Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാല്‍ മാത്രമേ കെപിസിസി പ്രസിഡന്റ് പദവി കെ. മുരളീധരന്‍ രാജിവയ്ക്കുകയുള്ളൂവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ പറഞ്ഞു.

ആന്റണിയെ ഹൈക്കമാന്റ് മാറ്റിയില്ലെങ്കില്‍ അതിന് ഐ ഗ്രൂപ്പ് മറ്റ് വഴികള്‍ തേടും. മുരളീധരനെയും രണ്ട് മന്ത്രിമാരെയും മാറ്റിയാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന കരുണാകര വിരുദ്ധരുടെ നിലപാട് അംഗീകരിക്കാനാവില്ല.

ആന്റണി മുഖ്യമന്ത്രിയായും മുരളി കെപിസിസി പ്രസിഡന്റായും അധികാരമേറ്റത് ഹൈക്കമാന്റ് നിര്‍ദേശ പ്രകാരമാണ്. അല്ലാതെ എ ഗ്രൂപ്പിന്റെ ഔദാര്യം കൊണ്ടല്ല. മന്ത്രിസഭയില്‍ നിന്ന് ഐ ഗ്രൂപ്പിന്റെ രണ്ട് മന്ത്രിമാരും രാജിവയ്ക്കുന്ന പ്രശ്നമേയില്ല.

1995-ല്‍ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമുള്ളപ്പോഴാണ് കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അതുകൊണ്ടുതന്നെ നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുള്ളതു കൊണ്ട് ആന്റണി രാജിവയ്ക്കില്ല എന്ന വാദത്തിന് ന്യായീകരണമില്ല.

വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ സ്ഥാനം രാജിവച്ച് എ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് വേണുഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X