ജി.എ.മേനോന്‍: സംസ്കാരം വ്യാഴാഴ്ച
തിരുവനന്തപുരം: അന്തരിച്ച ഐടി വ്യവസായി ജി.എ. മേനോന്റെ ജഡം ഡിസംബര്‍ നാല് വ്യാഴാഴ്ച യുഎസിലെ ലോസേഞ്ചല്‍സില്‍ സംസ്കരിയ്ക്കും.
കേരളത്തില്‍ ആലപ്പുഴയിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. വിമാനയാത്രയ്ക്കിടയില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു മേനോന്റെ മരണം. മകന്‍ രാജുവും ഭാര്യ ജമുനയും അടുത്തുണ്ടായിരുന്നെങ്കിലും വിമാനം ലോസേഞ്ചല്‍സില്‍ എത്തിയതിന് ശേഷമാണ് അവര്‍ മേനോന്‍ മരിച്ച വിവരം അറിഞ്ഞത്. മേനോന്‍ ഉറങ്ങുകയായിരുന്നുവെന്നാണ് മകനും ഭാര്യയും കരുതിയിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച വരെ മേനോന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. ലോസേഞ്ചല്‍സില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറായി പ്രവര്‍ത്തിയ്ക്കുന്ന മകന്‍ രാജുവിന്റെ വിവാഹനിശ്ചയത്തിന് കുടുംബസമേതമാണ് മേനോന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്.












Click it and Unblock the Notifications