സിപിഎം- മുരളി ബന്ധം ഉലയുന്നോ?
മലപ്പുറം: ആന്റണിയെ മറിച്ചിടാന്‍ രഹസ്യധാരണകളുമായി മുന്നോട്ട് പോയിരുന്ന മുരളി-സിപിഎം ബന്ധം ഉലയുകയാണോ? കരുണാകരന്‍ മതേതര ജനാധിപത്യ മുന്നണിയുണ്ടാക്കുമെന്നും ഇക്കാര്യം സിപിഎമ്മുമായി ചര്‍ച്ച ചെയ്തുവെന്നുമുള്ള മുരളിയുടെ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
മുരളി ഇക്കാര്യം തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അതിന് തൊട്ടുപിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിയും ഇക്കാര്യം നിഷേധിയ്ക്കുകയാണ്. ഇതോടെ മുരളിയും ഇടതുമുന്നണിയും തമ്മിലുള്ള ബന്ധം ഉലയുകയാണെന്ന് കരുതുന്നു.
തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ആന്റണിയെ അട്ടിമറിയ്ക്കാനുള്ള കരുത്ത് കരുണാകരന്റെ നേതൃത്വത്തിലുള്ള ഐഗ്രൂപ്പിനില്ലെന്ന് സിപിഎം മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതുന്നു. മാത്രമല്ല, ആന്റണിയെ മറിച്ചിടാനല്ല, കോണ്‍ഗ്രസിനകത്ത് തങ്ങളുടെ അധികാരം വീണ്ടും ഉറപ്പിയ്ക്കുന്നതിനുള്ള ഒരു തന്ത്രം മാത്രമാണ് കരുണാകരനും മകനും പയറ്റുന്നതെന്നും സിപിഎമ്മിന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടെന്ന് വേണം കരുതാന്‍. കരുണാകരന്‍ കോണ്‍ഗ്രസ് പിളര്‍ത്തി പുറത്തുവരുമെന്ന സ്വപ്നം ഒരിയ്ക്കലും യാഥാര്‍ത്ഥ്യമാകില്ലെന്നും സിപിഎം ഈയിടെ തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications