63 ലക്ഷം രൂപയുടെ കള്ളക്കടത്ത് പിടിച്ചു
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരുടെ ബാഗുകളില്‍ നിന്നായി 63 ലക്ഷം രൂപയുടെ കള്ളക്കടത്തു സാധനങ്ങള്‍ പിടിച്ചു. യാത്രക്കാരെ കണ്ടെത്താനായിട്ടില്ല. ആദ്യമായാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇത്രയും രൂപയുടെ കള്ളക്കടത്തു സാധനങ്ങള്‍ പിടിക്കുന്നത്.
90.5 കിലോഗ്രാം കുങ്കുമപ്പൂവും നാല് ലാപ്ടോപ് കമ്പ്യൂട്ടറുകളും 320 മൊബൈല്‍ സെറ്റുകളും 86 കാര്‍ട്ടണ്‍ സിഗരറ്റ് പാക്കറ്റുകളുമാണ് പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്ന് കോയമ്പത്തൂര്‍ വഴി ചെന്നൈയിലേക്ക് പോവുന്ന വിമാനത്തിലാണ് ഈ സാധനങ്ങളടങ്ങിയ ബാഗുകളുണ്ടായിരുന്നത്. കോയമ്പത്തൂരിലേക്ക് ടിക്കറ്റെടുത്ത മൂന്ന് യാത്രക്കാരുടേതായിരുന്നു ബാഗുകള്‍.
വിമാനത്തിന് യന്ത്രത്തകരാറ് മൂലം നെടുമ്പാശേരിയിലെത്തിയപ്പോള്‍ തുടര്‍ന്നുള്ള യാത്ര ഉപേക്ഷിച്ചു. കോയമ്പത്തൂരിലേക്കുള്ള യാത്രക്കാരെ കാറിലും ചെന്നൈയിലേക്കുള്ള യാത്രക്കാരെ മറ്റൊരു വിമാനത്തിലും കയറ്റിവിട്ടു. യാത്രക്കാര്‍ പോയതിന് ശേഷമാണ് കസ്റംസ് ക്ലിയറന്‍സ് നടത്താത്ത മൂന്ന് ബാഗുകള്‍ ശ്രദ്ധയില്‍ പെട്ടത്. ബാഗിന്റെ ഉടമകളെ കണ്ടുപിടിക്കാന്‍ ശ്രമം നടന്നുവരികയാണ്.












Click it and Unblock the Notifications