ആദിവാസി വന്ധ്യംകരണം: സര്‍ക്കാര്‍ അന്വേഷിയ്ക്കും
തിരുവനന്തപുരം: കുടുംബാസൂത്രണത്തിന്റെ മറവില്‍ വയനാട്ടില്‍ ആദിവാസികളെ കൂട്ടത്തോടെ വന്ധ്യംകരണം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.
ഡിസംബര്‍ മൂന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം. മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഈ തീരുമാനം അറിയിച്ചത്. 2003 ഏപ്രിലിനും ഒക്ടോബറിനും ഇടയ്ക്കുള്ള സമയത്ത് ഏകദേശം ആയിരത്തോളം ആദിവാസികളെ വന്ധ്യംകരിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഇക്കാലയളവില്‍ കുടുംബാസൂത്രണത്തിന് വിധേയമാക്കിയവരില്‍ 15ശതമാനം പേരെ മാത്രമേ വന്ധ്യംകരിച്ചുള്ളൂവെന്ന് അധികൃതര്‍ പറയുന്നു.
നിലവിലുള്ള വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതെയാണ് ആദിവാസികള്‍ക്കിടയില്‍ കുടുംബാസൂത്രണം നടന്നതെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications