യേശുദാസിന് റോള്‍സ് റോയ്സ്
ദുബായ്: ഗായകന്‍ യേശുദാസിന് വിദേശഇന്ത്യക്കാരനായ വ്യവസായി റോള്‍സ് റോയ്സ് കാര്‍ സമ്മാനിച്ചു.
വിദേശഇന്ത്യക്കാരനായ വ്യവസായി ബി.ആര്‍. ഷെട്ടിയാണ് യേശുദാസിന് കാര്‍ സമ്മാനിച്ചത്. കഴിഞ്ഞ ദിവസം യേശുദാസ് ദുബായില്‍ നടത്തിയ സംഗീതക്കച്ചേരിക്കൊടുവിലാണ് ബി.ആര്‍. ഷെട്ടി നാടകീയമായി കാര്‍ സമ്മാനിയ്ക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ഷെട്ടി 96 ലക്ഷം രൂപയ്ക്ക്വാങ്ങിയ 1992ല്‍ നിര്‍മ്മിച്ച കാപ്പി നിറത്തിലുള്ള സില്‍വര്‍ സ്പിരിറ്റ് എന്ന റോള്‍സ് റോയ്സാണ് സമ്മാനിച്ചതായി സദസ്സിനെ അറിയിച്ചത്. സദസ്സില്‍ അപ്പോള്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ സെന്ററാണ് സൂര്യയുമായി ചേര്‍ന്ന് യേശുദാസിന്റെ കച്ചേരി സംഘടിപ്പിച്ചത്.












Click it and Unblock the Notifications