കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയ്ക്ക്; ദില്ലി കോണ്‍ഗ്രസിന്

  • By Staff
Google Oneindia Malayalam News

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ ബിജെപി അധികാരത്തിലേക്ക്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ബിജെപി നേടിയത്.

അതേ സമയം ദില്ലി കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഭരണത്തിനെതിരെ ജനങ്ങള്‍ മാറിച്ചിന്തിച്ചുവെന്നത് വ്യക്തമാണ്. ആകെയുള്ള 200 സീറ്റുകളില്‍ ബിജെപി 119 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 58 സീറ്റുകളും മറ്റുള്ളവര്‍ 23 സീറ്റുകളും നേടി. ഇവിടെ ബിജെപിയെ നയിച്ച വസുന്ധരരാജെ സിന്ധ്യ മുഖ്യമന്ത്രിയാകും.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ദിഗ്വിജയ്സിംഗിന്റെ ഭരണത്തിനെതിരായ തരംഗമാണ് ആഞ്ഞടിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെ തോല്‍വി അംഗീകരിയ്ക്കുന്നതായി മുഖ്യമന്ത്രി ദിഗ്വിജയ്സിംഗ് പറഞ്ഞു. അടുത്ത 10 വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസിന്റെ അധികാരസ്ഥാനങ്ങളിലേക്കില്ലെന്നും ദിഗ്വിജയ്സിംഗ് പറഞ്ഞു. ഇവിടെ ആകെയുള്ള 230സീറ്റുകളില്‍ 174 സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസ് 37 ഇടങ്ങളില്‍ വിജയിച്ചപ്പോള്‍ മറ്റുള്ളകക്ഷികള്‍ 19 സീറ്റുകള്‍ പിടിച്ചു. ഇവിടെ ബിജെപി നേതാവ് ഉമാഭാരതി മുഖ്യമന്ത്രിയാകും.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അജിത് ജോഗിയുടെ എല്ലാ രാഷ്ട്രീയതന്ത്രങ്ങളും പരാജയപ്പെടുകയായിരുന്നു. ഇവിടെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജുദേവ് കൈക്കൂലി വാങ്ങുന്നതായുള്ള വീഡിയോ ടേപ്പ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടെങ്കിലും ഇതൊന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചില്ലെന്ന് വേണം കരുതാന്‍. ഇവിടെ ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 50 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 37 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു. രണ്ടിടത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥി മുന്നിലാണ്.

പക്ഷെ ദില്ലിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വീണ്ടും അധികാരത്തില്‍ തുടരും. ഇവിടെ കോണ്‍ഗ്രസ് ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപി 19 ഇടങ്ങളിലും മറ്റുള്ളവര്‍ മൂന്നിടങ്ങളിലും വിജയിച്ചു. ഷീലാ ദീക്ഷിത് ഗോള്‍ മാര്‍ക്കറ്റില്‍ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ പൂനം ആസാദിനെ തോല്പിച്ചത്. ദില്ലിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഷീലാ ദീക്ഷിത് വോട്ട് ചോദിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X